അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാൻ ധാരണയായതായി പ്രഖ്യാപിച്ചു. ആഗോള വിപണിയിൽ കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ മൂന്ന് ലക്ഷം മെട്രിക് ടണ്ണിലധികം ഡീസൽ എത്തിക്കുമെന്നും തുടർന്നും കൂടുതൽ ഇന്ധനം ലഭ്യമാക്കുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ എണ്ണവ്യാപാരത്തിന് ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ അമേരിക്ക താൽക്കാലിക ഇളവും അനുവദിച്ചിട്ടുണ്ട്. ഇന്ധനവില വർധനയ്ക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷയിൽ ഡീസൽ വിലയിൽ നേരിയ കുറവുണ്ടായെങ്കിലും, ഈ കരാർ ദീർഘകാലത്തേക്ക് വില കുറയ്ക്കാൻ സഹായിക്കുമോ എന്ന കാര്യത്തിൽ വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നു.
അതേസമയം, ട്രംപിന്റെ തീരുമാനത്തിനെതിരെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും അമേരിക്കയിലെ ചില രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. റഷ്യയ്ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന നീക്കം യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട സമ്മർദതന്ത്രങ്ങളെ ദുർബലപ്പെടുത്തുമെന്നാണ് വിമർശനം. റഷ്യക്കെതിരായ ഉപരോധങ്ങളിൽ ഇളവ് അനുവദിച്ച നടപടി അമേരിക്കയുടെ വിദേശനയത്തിലും പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .