കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മേയര്‍ പതാക ഉയര്‍ത്തിയത്തോടെ ഒരു വിഭാഗം ദേശീയഗാനം ആലപിക്കുകയും, ബിജെപി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെട്ട മറ്റൊരു വിഭാഗം വന്ദേമാതരം ആലപിക്കുകയും ചെയ്തു . എന്നാല്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കുമെന്ന് ബിജെപി കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ സദാശിവനെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നാണ് ബിജെപിയുടെ വാദം.എന്നാല്‍ കോര്‍പറേഷന്‍ മേയര്‍ ആയ താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നത്തെ പരിപാടിയുടെ അജണ്ട പ്രകാരമാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് മേയര്‍ സദാശിവന്‍ പറഞ്ഞു. വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും പരസ്പരം പരാതി നല്‍കുമെന്ന് അറിയിച്ചു .
Local
കോഴിക്കോട് സ്വാതന്ത്ര്യദിനാഘോഷം അലങ്കോലമായി. ദേശീയഗാനവും, വന്ദേമാതരവും ഒരേ സമയം ആലപിച്ചു വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും പരാതി നല്‍കും.
Author:
ന്യൂസ് ഡെസ്ക്
ന്യൂസ് ഡെസ്ക്
Published on:
16 Aug 2026, 6:39 am
Updated on:
16 Aug 2026, 6:39 am
Follow Us:
YouTube