Loading time...
Local

ആശുപത്രിയിൽനിന്ന് നേരെ സമരപ്പന്തലിലേക്ക്; നിരാഹാരം പുനരാരംഭിച്ച് വളർമതി.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 12 Nov 2026, 9:37 am
Updated on: 12 Nov 2026, 9:37 am
Share:
Follow Us: YouTube
Feature Image

 സെക്രട്ടേറിയറ്റിന് മുന്നിലെ എൽപി എസ്‌ടി സമരവേദിയിൽ വീണ്ടും നാടകീയ സംഭവങ്ങൾ. പൊലീസ് ഇടപെടലിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ വളർമതി തിരിച്ചെത്തി സമരപ്പന്തലിൽ നിരാഹാര സമരം പുനരാരംഭിച്ചു. സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് അവർ.

 

ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്നിട്ടും തന്നെ ഐസിയുവിൽ പ്രവേശിപ്പിച്ചുവെന്നാണ് വളർമതിയുടെ ആരോപണം. സമരവേദിയിൽ സംസാരിക്കുന്നതിൽനിന്ന് തടയുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്നും അവർ പറഞ്ഞു. സമരം ബലപ്രയോഗത്തിലൂടെ അടിച്ചമർത്താമെന്ന് സർക്കാർ കരുതേണ്ടെന്നും വളർമതി പ്രതികരിച്ചു. ആരോഗ്യനില മോശമായ ഒരാളെയാണ് ഇത്രയും ബലപ്രയോഗത്തിലൂടെ പൊലീസ് കൊണ്ടുപോയതെന്നും അവർ ചോദിച്ചു. തന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടത് സർക്കാരാണെന്നും കൂട്ടിച്ചേർത്തു.

 

ഇതിനിടെ സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐയും എഐവൈഎഫും നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

 

ഇന്ന് മുതൽ രണ്ടുപേർ കൂടി നിരാഹാര സമരത്തിൽ പങ്കുചേരുമെന്ന് വളർമതി അറിയിച്ചു. സമരപ്പന്തൽ പൊളിച്ചുനീക്കാൻ നേതൃത്വം നൽകിയത് കന്റോൺമെന്റ് സിഐ സതീഷ് കുമാറാണെന്നും തന്നെ വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയതെന്നും അവർ ആരോപിച്ചു.

 

സാമ്പത്തിക ബാധ്യതയുടെ പേരിൽ സമരത്തെ ന്യായീകരിക്കാനാകില്ലെന്നും സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വളർമതി കുറ്റപ്പെടുത്തി.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .