Loading time...
Global

കുടിയേറ്റക്കാരെ നാടുകടത്തൽ; അനുമതി തേടി ട്രംപ് ഭരണകൂടം . കീഴ്കോടതി വിധി മരവിപ്പിക്കണമെന്ന് ആവശ്യം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 26 Sep 2026, 9:41 am
Updated on: 26 Sep 2026, 9:41 am
Share:
Follow Us: YouTube
Feature Image

മൂന്നാം രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ നാടുകടത്തുന്ന നയം തുടരാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് ട്രംപ് ഭരണകൂടം യുഎസ് സുപ്രീം കോടതിയെ സമീപിച്ചു. ഈ നടപടി നിയമവിരുദ്ധമാണെന്ന കീഴ്കോടതി വിധി അപ്പീൽ തീർപ്പാകുന്നതുവരെ മരവിപ്പിക്കണമെന്നാണ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.

 

നാടുകടത്തുന്ന രാജ്യത്ത് നേരിടേണ്ടി വരാനിടയുള്ള അപകടങ്ങളെക്കുറിച്ച് കുടിയേറ്റക്കാർക്ക് അവരുടെ ഭാഗം പറയാൻ അവസരം നൽകാതെയാണ് നടപടികൾ തുടരാൻ സർക്കാർ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. ബോസ്റ്റണിലെ ജില്ലാ ജഡ്ജി ബ്രയൻ മർഫിയാണ് മൂന്നാം രാജ്യങ്ങളിലേക്കുള്ള നാടുകടത്തൽ നിയമവിരുദ്ധമാണെന്ന് നേരത്തെ വിധിച്ചത്.

 

തുടർന്ന് സെപ്റ്റംബർ 18ന് അപ്പീൽ കോടതിയും ആ വിധിയിലെ ഭൂരിഭാഗം ഭാഗങ്ങളും ശരിവെച്ചു. ഇതോടെ മൂന്നാം രാജ്യങ്ങളിലേക്കുള്ള നാടുകടത്തലുകൾ തടയപ്പെടുകയായിരുന്നു.

 

കഴിഞ്ഞ വർഷം നടപ്പാക്കിയ ഈ നയത്തിന്റെ ഭാഗമായി 25,000ലേറെ കുടിയേറ്റക്കാരെ 29 രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. മെക്സിക്കോയ്ക്ക് പുറമെ ഉഗാണ്ട, ലൈബീരിയ, ഇക്വറ്റോറിയൽ ഗിനിയ, ദക്ഷിണ സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും ആളുകളെ നാടുകടത്തിയിട്ടുണ്ട്.

 

കോടതി വിധി തുടരുകയാണെങ്കിൽ നാടുകടത്തൽ നടപടികളെ മാത്രമല്ല, യുഎസിന്റെ നയതന്ത്ര ക്രമീകരണങ്ങളെയും വിദേശനയത്തെയും ഇത് ബാധിക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. അതേസമയം, മൂന്നാം രാജ്യങ്ങളിലേക്കുള്ള നാടുകടത്തൽ സംബന്ധിച്ച നിയമപോരാട്ടം സുപ്രീം കോടതിയിലെത്തിയിരിക്കുകയാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .