Loading time...
Latest News

₹2,000ന് മുകളിലുള്ള യുപിഐ വ്യാപാര ഇടപാടുകൾ ഇനി ചെലവേറും ; കേന്ദ്ര തീരുമാനത്തിന് സ്റ്റേ ഇല്ല

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 28 Sep 2026, 9:25 am
Updated on: 28 Sep 2026, 9:25 am
Share:
Follow Us: YouTube
Feature Image

₹2,000ന് മുകളിലുള്ള യുപിഐ വ്യാപാര ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് സ്റ്റേ അനുവദിക്കാതെ സുപ്രീം കോടതി.

 

 ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നടപടി. അതേസമയം, വിഷയത്തിൽ കേന്ദ്ര സർക്കാരിനും മറ്റ് എതിർകക്ഷികൾക്കും കോടതി നോട്ടീസ് അയച്ചു.

 

നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വിഷയം നിയമപരമായതിനേക്കാൾ സാങ്കേതിക സ്വഭാവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.

 

പുതിയ തീരുമാനം യുപിഐ ഉപയോക്താക്കളിൽ ഭൂരിഭാഗത്തെയും ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഗേറ്റ്‌വേ ഉപയോഗിക്കുന്ന 96 ശതമാനം ആളുകളെയും എംഡിആർ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

 

ഈ മാസം ആദ്യമാണ് കേന്ദ്ര സർക്കാർ യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചത്. ഇതുപ്രകാരം ₹2,000ന് മുകളിലുള്ള പേഴ്‌സൺ ടു മർച്ചന്റ് (P2M) ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ഈടാക്കും. വ്യാപാര സ്ഥാപനങ്ങളുമായി നടത്തുന്ന ഇടപാടുകൾക്കാണ് ഈ നിരക്ക് ബാധകമാകുന്നത്.

 

അതേസമയം, സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പണം കൈമാറുന്ന പേഴ്‌സൺ ടു പേഴ്‌സൺ (P2P) ഇടപാടുകൾക്ക് തുകയുടെ പരിധിയില്ലാതെ സൗജന്യ സേവനം തുടരും. വ്യാപാര ഇടപാടുകളിൽ ഏകദേശം 96 ശതമാനവും ₹2,000ൽ താഴെയുള്ളവയാണ്. അതിനാൽ പുതിയ തീരുമാനം ഭൂരിഭാഗം യുപിഐ ഇടപാടുകളെയും ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .