Loading time...
Global

ഇറാന്‍ ആണവായുധം നിര്‍മിക്കാന്‍ പാടില്ലെന്നും , ഹോര്‍മുസ് ഇപ്പോള്‍ അമേരിക്കന്‍ പ്രദേശമെന്നും ട്രംപ്. സൗത്ത് കരോലിനയിലെ റാലിയിലാണ് ട്രംപിന്റെ പ്രസ്താവന.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 22 Aug 2026, 10:13 am
Updated on: 22 Aug 2026, 10:13 am
Share:
Follow Us: YouTube
Feature Image

ഇറാന്‍ ഒരു കാരണവശാലും അണുവായുധം നിര്‍മ്മിക്കാന്‍ പാടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. സൗത്ത് കരോലിനയില്‍ നടന്ന റാലിയില്‍ സംസാരിക്കവെ, തന്ത്രപ്രധാനമായ ഹോര്‍മുസ് ഇപ്പോള്‍ അമേരിക്കന്‍ പ്രദേശമാണെന്നും ട്രംപ് അവകാശപ്പെട്ടു.

സൗത്ത് കരോലിനയിലെ മര്‍ട്ടില്‍ ബീച്ചില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യവെയാണ് ട്രംപിന്റെ പ്രകോപനപരമായ പ്രതികരണം ഉണ്ടായത്. ഇറാന് മേല്‍ അമേരിക്കന്‍ നാവികസേന ഉപരോധം ശക്തമാക്കിയ സാഹചര്യത്തില്‍, മേഖലയുടെ പൂര്‍ണ്ണ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന് ട്രംപ് പറഞ്ഞു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി ഇരുരാജ്യങ്ങളും തമ്മില്‍ മുന്‍പ് ഒപ്പുവെച്ച ധാരണാപത്രത്തിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമായത്.

അമേരിക്കയുമായി ധാരണയിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു കരാറിന്റെ ആവശ്യമുണ്ടോ എന്ന് സംശയമാണെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, ഹോര്‍മുസ് കടലിടുക്കിന് മേലുള്ള ട്രംപിന്റെ അവകാശവാദത്തെ ഇറാന്‍ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞു. കടലിടുക്ക് തങ്ങളുടെ പരമാധികാര മേഖലയാണെന്നും അമേരിക്കന്‍ നീക്കങ്ങള്‍ക്ക് കടുത്ത തിരിച്ചടി നല്‍കുമെന്നും ഇറാന്‍ പ്രതികരിച്ചു.