Loading time...
Latest News

കോടികളുടെ ഓണം; തിരുവോണം ബംപർ ഒന്നാം സമ്മാനം കണ്ണൂരിലെ ടിക്കറ്റിന്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 26 Sep 2026, 9:04 am
Updated on: 26 Sep 2026, 9:04 am
Share:
Follow Us: YouTube
Feature Image

ഇത്തവണത്തെ തിരുവോണം ബംപർ ഒന്നാം സമ്മാനമായ 30 കോടി രൂപ കണ്ണൂരിലേക്ക്. TL 360615 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിൽ നിന്നാണ് ഭാഗ്യടിക്കറ്റ് വിറ്റത്.

 

ഭാഗ്യശാലി ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ടിക്കറ്റ് വിറ്റ ഏജൻസിയിൽ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ടിക്കറ്റ് ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്.

 

തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം ഇത്തവണ 30 കോടി രൂപയാണ്. നികുതിയും മറ്റ് നിയമാനുസൃത കുറവുകളും കഴിഞ്ഞ ശേഷമായിരിക്കും വിജയിക്ക് തുക ലഭിക്കുക. ഒന്നാം സമ്മാന ടിക്കറ്റ് വിറ്റ ഏജന്റിനും കമ്മിഷൻ ലഭിക്കും.

 

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേർക്കുമാണ് ലഭിക്കുക. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 10 പേർക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 10 പേർക്കുമാണ്. വിവിധ വിഭാഗങ്ങളിലായി മറ്റു നിരവധി സമ്മാനങ്ങളും തിരുവോണം ബംപറിനുണ്ട്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .