ലോ കോളേജുകളിലെ മൂല്യനിര്‍ണയത്തിലെ അപാകതകള്‍ക്കെതിരെ എസ്എഫ്‌ഐ കേരള സര്‍വകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. സമാധാനപരമായി പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതിനെതിരെ എസ്എഫ്‌ഐ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മൂല്യനിര്‍ണയത്തിലെ അപാകത, കേരള സര്‍വകലാശാല ലോ കോളേജുകളിലെ പുനര്‍ മൂല്യനിര്‍ണയം വരുത്തിയ മാറ്റങ്ങള്‍ എന്നീ വിഷയം ഉന്നയിച്ചാണ് സര്‍വ്വകലാശാല രജിസ്ട്രാറുടെ ഓഫീസിന് മുന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പ്രതിഷേധത്തിനെതിരെ ഉണ്ടായ പൊലീസ് നടപടിയെ തുടര്‍ന്നായിരുന്നു കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. പെണ്‍കുട്ടികള്‍ അടക്കമുള്ള പ്രവര്‍ത്തകരെ മുടിക്ക് കുത്തിപ്പിടിച്ച് ബലമായി നീക്കിയെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടയക്കുമെന്ന് പിന്നീട് അറിയിച്ചു. അതേസമയം പ്രതിഷേധത്തിന് പിന്നാലെ വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളുമായി വൈസ് ചാന്‍സിലര്‍ ചര്‍ച്ച നടത്തി. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളില്‍ ഒന്നിനും ചര്‍ച്ചയില്‍ പരിഹാരമായില്ലെന്നും സമരം തുടരുമെന്നും എസ്എഫ്‌ഐ പറഞ്ഞു. തികളാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും എസ്എഫ്‌ഐ വ്യക്തമാക്കി. എന്നാല്‍ 3 ആവശ്യങ്ങള്‍ അംഗീകരിച്ചുവെന്നാണ് എ.ബി.വി.പി പറഞ്ഞത്. പുനര്‍മൂല്യനിര്‍ണയം പിന്വലിക്കില്ലെന്നും പുനര്‍മൂല്യനിര്‍ണയത്തിനുശേഷം മാര്‍ക്ക് കൂടിയ വിദ്യാര്‍ത്ഥിക്ക് ഫീസ് തിരിച്ച് കൊടുക്കുമെന്നും പരാതി പരിഹരിക്കാനുള്ള സെല്‍ യൂണിവേഴ്‌സിറ്റി തുടങ്ങുമെന്നുമുള്ള ആവശ്യങ്ങളാണ് വൈസ് ചാന്‍സിലര്‍ അംഗീകരിച്ചതായി എ.ബി.വി.പി പറഞ്ഞത്. എന്നാല്‍ ഈ തീരുമാനങ്ങളെല്ലാം വി.സി അടുത്ത സിണ്ടിക്കേറ്റ് യോഗത്തിലേക്ക് വയ്ക്കുകയായിരുന്നുവെന്നാണ് എസ്എഫ്‌ഐ വ്യക്തമാക്കുന്നത്. അങ്ങനെ ഒരു സിണ്ടിക്കേറ്റ് യോഗത്തിലേക്ക് വയ്‌കേണ്ടതല്ലെന്നും അടിയന്തിര നടപടികളാണ് ആവശ്യമെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.
Local
ലോ കോളേജുകളിലെ മൂല്യനിര്‍ണയത്തിലെ അപാകതകള്‍; എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു
Author:
ന്യൂസ് ഡെസ്ക്
ന്യൂസ് ഡെസ്ക്
Published on:
14 Aug 2026, 1:11 pm
Updated on:
14 Aug 2026, 1:11 pm
Follow Us:
YouTube