Loading time...
Global

യുക്രൈനിൽ ഡ്രോൺ ആക്രമണം ശക്തമാക്കി റഷ്യ . വിവിധ ആക്രമണങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടു . കീവിൽ ഉണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 28 Sep 2026, 5:58 am
Updated on: 28 Sep 2026, 5:58 am
Share:
Follow Us: YouTube
Feature Image

യുക്രൈൻ തലസ്ഥാനമായ കീവിന് സമീപം സോഫിയിവ്സ്ക മാർക്കറ്റിലാണ് റഷ്യൻ ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാർക്കറ്റിലെ കെട്ടിടങ്ങളും വാഹനങ്ങളും തീപിടിച്ചതായും അവശിഷ്ടങ്ങൾ പ്രദേശത്ത് ചിതറിക്കിടന്നതായും അധികൃതർ അറിയിച്ചു.

 

കീവിൽ നിരവധി മേഖലകളിൽ ഡ്രോൺ ആക്രമണമുണ്ടായി. പരിക്കേറ്റതിൽ ഒരു കുട്ടിയുമുണ്ട്. ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കൻ മേഖലയിലെ ഒരു ബഹുനില കെട്ടിടത്തിൽ ഡ്രോൺ പതിച്ച് തീപിടിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മധ്യ മേഖലയിലെ മറ്റൊരു ബഹുനില കെട്ടിടത്തിലും ഡ്രോൺ പതിച്ചു. കിൻഡർഗാർട്ടനും കളിസ്ഥലത്തിനും സമീപവും ആക്രമണം നടന്നതായി കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. സൗദി അറേബ്യൻ അംബാസഡർ താമസിക്കുന്ന കെട്ടിടവും ആക്രമണത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു.

 

വടക്കൻ നഗരമായ സുമിയിൽ കുടുംബ സഹായ കേന്ദ്രത്തിന് സമീപം മൂന്ന് ഗ്ലൈഡ് ബോംബുകളാണ് പതിച്ചത്. ഇവിടെ രണ്ട് പേർ കൊല്ലപ്പെട്ടു. ഖാർകിവിൽ കാറിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഡ്രൈവർ കൊല്ലപ്പെട്ടു.

 

ശനിയാഴ്ച മുതൽ വിവിധ തരത്തിലുള്ള 277 ആക്രമണ ഡ്രോണുകൾ റഷ്യ ഉപയോഗിച്ചതായാണ് സെലൻസ്കിയുടെ കണക്ക്. ഇതിൽ 155 എണ്ണം ജെറ്റ് എൻജിൻ ഉപയോഗിക്കുന്ന ഡ്രോണുകളാണ്. ഉയരത്തിൽ പറക്കുന്നതിനാൽ ഇവയെ തടയാൻ ബുദ്ധിമുട്ടാണെന്നും സെലൻസ്കി പറഞ്ഞു. സാധാരണയായി രാത്രിയിലാണ് റഷ്യൻ ആക്രമണങ്ങൾ ശക്തമാകാറുള്ളതെങ്കിലും അടുത്ത ആഴ്ചകളിൽ പകൽ സമയത്തും തുടർച്ചയായി ആക്രമണം നടക്കുകയാണെന്നാണ് റിപ്പോർട്ട് .

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .