Loading time...
Global

ടേക്ക് ഓഫിന് പിന്നാലെ റഷ്യൻ ബോംബർ തകർന്നു. ആറ് പേർ മരിച്ചു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 30 Sep 2026, 6:22 am
Updated on: 30 Sep 2026, 6:22 am
Share:
Follow Us: YouTube
Feature Image

റഷ്യയുടെ കിഴക്കൻ മേഖലയായ അമൂർ പ്രവിശ്യയിലാണ് ആണവായുധ വാഹക ശേഷിയുള്ള തുപൊലേവ് ടി.യു-95 സ്ട്രാറ്റജിക് ബോംബർ വിമാനം അപകടത്തിൽപ്പെട്ടത്. ആറ് ക്രൂ അംഗങ്ങൾ മരിച്ചു. ഒരാൾക്ക് പരുക്കേറ്റതായും വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

 

പരീക്ഷണ പറക്കലിന്റെ ഭാഗമായാണ് വിമാനം പറന്നത്. അമൂർ പ്രവിശ്യയിലെ വ്യോമത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടൻ വിമാനം തകർന്നുവീഴുകയായിരുന്നു. ക്രാസ്നോയാറോവോ ഗ്രാമത്തിന് സമീപമാണ് അപകടം. വിമാനത്തിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. സാങ്കേതിക തകരാറാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

കഴിഞ്ഞ വർഷത്തെ യുക്രെയ്ൻ ‘ഓപ്പറേഷൻ സ്പൈഡർവെബ്’ ആക്രമണങ്ങൾക്ക് പിന്നാലെ സുരക്ഷിതമായി മാറ്റിസൂക്ഷിച്ചിരുന്ന വിമാനമായിരുന്നു ഇതെന്നും റിപ്പോർട്ടിലുണ്ട്. സോവിയറ്റ് കാലത്ത് രൂപകൽപന ചെയ്ത ടി.യു-95 വിമാനങ്ങൾ റഷ്യയുടെ പ്രധാന പ്രതിരോധ ശേഷിയുടെ ഭാഗമാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .