അഖിലേന്ത്യാ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ നിര്‍ണായക യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍ . പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിച്ചതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത് . കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗത്തില്‍ അധ്യക്ഷത വഹിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ആണ് യോഗം ചേരുന്നത് . സി.പി.പി അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും . കേരളത്തിനെ സംബന്ധിച്ച് സര്‍ക്കാര്‍ മൂന്നു മാസങ്ങള്‍ പിന്നിടുമ്പോഴും കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കഴിയാത്തത് നേതാക്കളെ അറിയിക്കും . രാജ്യത്തെ നിലവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍. വനിതാ സംവരണവുമായി ബന്ധപ്പെട്ട ഡിലിമിറ്റേഷന്‍ ബില്ലില്‍ പാര്‍ട്ടിയുടെ നിലപാട്. മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം സ്വീകരിക്കേണ്ട പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ തുടങ്ങിയവ പ്രധാനമായും ചര്‍ച്ചയാകും . രമേശ് ചെന്നിത്തല , മുഖ്യമന്ത്രി വി ഡി സതീശന്‍ എന്നിവര്‍ ദില്ലിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് . രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതലയാണ് ഇപ്പോള്‍ ഉള്ളത് . ഉത്തര്‍ പ്രദേശ് തെരെഞ്ഞെടുപ്പ് വരാനാ ഇരിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ സമീപിക്കും എന്നതും ചര്‍ച്ചയാകും . വന്ദേമാതര ആലാപനത്തെകുറിച്ചതും ചര്‍ച്ച ചെയ്യാനുള്ള സാധ്യതകളുണ്ട് .
Local
അഖിലേന്ത്യാ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ നിര്‍ണായക യോഗം ഇന്ന് . രാഷ്ട്രീയ സാഹചര്യങ്ങളും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ചര്‍ച്ചയാകും
Author:
ന്യൂസ് ഡെസ്ക്
ന്യൂസ് ഡെസ്ക്
Published on:
19 Aug 2026, 5:31 am
Updated on:
19 Aug 2026, 5:31 am
Follow Us:
YouTube