Loading time...
Local

മകള്‍ക്കെതിരായ അന്വേഷണത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് . താനോ തന്റെ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല .

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 22 Aug 2026, 9:56 am
Updated on: 22 Aug 2026, 9:56 am
Share:
Follow Us: YouTube
Feature Image

മകള്‍ വീണ ടി യ്‌ക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. 
തൃശ്ശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മകള്‍ വീണ ടിയ്‌ക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിച്ചത്.   കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി വീണ സഹകരിച്ചുവെന്നും ഇനിയും സഹകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. വീണ തന്റെ മകളാണ് എന്ന പേരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നതെന്നും ഈ കാരണത്താല്‍ തന്നെ വിചിത്രമായ നടപടികള്‍ കൂടി വരികയാണെന്നും പിണറായി പറഞ്ഞു. സാധാരണ ഇ.ഡി വാര്‍ത്താക്കുറിപ്പ് ഇറക്കാറില്ല. വെബ്‌സൈറ്റിലാണ് വിവരം നല്‍കാറ്. ഈ വിഷയത്തില്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. വാര്‍ത്താക്കുറിപ്പില്‍ പി വിജയന്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി എന്നും പറഞ്ഞു. 

എന്താണ് അങ്ങനെ പറയാന്‍ കാരണമെന്ന് പിണറായി വിജയന്‍ ചോദിച്ചു. ഇത്തരം കാര്യങ്ങളില്‍ തനിക്കെതിരെ വാര്‍ത്ത നല്‍കുന്ന ചില മാധ്യമങ്ങള്‍ ഉണ്ട്. കൃത്യമായ തെളിവില്ലാതെയാണ് അവര്‍ വാര്‍ത്ത നല്‍കുന്നത്.  ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ അക്കൗണ്ടിലേക്ക് വീണ പണം മാറ്റിയെന്ന വാര്‍ത്ത നല്‍കിയത് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന്  വ്യക്തമാക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പിണറായി വിജയന് നേരെയായാല്‍ എന്തും ചെയ്യാമെന്നാണ് എല്ലാവരും കരുതുന്നതെന്നും അത് തെറ്റായ ചിന്താഗതിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറിയിട്ടുണ്ട്. താനോ തന്റെ മകളോ കുടുംബാം?ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല. അതില്‍ പൂര്‍ണ ബോധ്യമുണ്ട്. ഈ കൈകള്‍ ശുദ്ധമാണ്. ഇനിയും ശുദ്ധമായിരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.