Loading time...
Local

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 19 Aug 2026, 8:13 am
Updated on: 19 Aug 2026, 8:13 am
Share:
Follow Us: YouTube
Feature Image

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. ഇതിനായി 1105 കോടി അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ 51.59 ലക്ഷം ഗുണഭോക്താക്കൾക്കായി സംസ്ഥാന വിഹിതമായി 951.40 കോടി അനുവദിച്ചു. സർക്കാരിന്റെ ധന സഹായത്തോടെ പെൻഷൻ നൽകുന്ന 16 ക്ഷേമനിധി ബോർഡ് ബോർഡുകളിലെ 6.59 ലക്ഷം ഗുണഭോക്താക്കൾക്കായി 130.32 കോടി രൂപയും ദേശീയ സാമൂഹ്യ സഹായ പദ്ധതികളിലെ വാർദ്ധക്യ, ഭിന്നശേഷി, വിധവാ പെൻഷനുകളിലെ 8,46,456 പേർക്കുള്ള കേന്ദ്ര-സംസ്ഥാന വിഹിതമായി 24.76 കോടി അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് (ആഗസ്റ്റ് 19) മുതൽ വിതരണം ആരംഭിച്ച് ഓഗസ്റ്റ് 31-നകം പൂർത്തിയാക്കും.