Loading time...
Latest News

പഹൽഗാം ഭീകരാക്രമണം: നാലാമത്തെ ഭീകരനും കൊല്ലപ്പെട്ടു; ലഷ്കർ ഭീകരൻ മൂസയെ സൈന്യം വധിച്ചു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 30 Sep 2026, 4:22 am
Updated on: 30 Sep 2026, 4:22 am
Share:
Follow Us: YouTube
Feature Image

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാസേന തിരയുകയായിരുന്ന അവസാന ഭീകരനെയും വധിച്ചതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ ബദ്‌ഗാം ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ മൂസ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ പുലർച്ചെ വരെ നീണ്ടുനിന്നു. ബദ്‌ഗാം ജില്ലയിലെ ഒരു പ്രദേശത്താണ് സുരക്ഷാസേന ഓപ്പറേഷൻ നടത്തിയത്.

 

പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട നാല് ഭീകരരുടെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇവരിൽ രണ്ട് പേരെ ഓപ്പറേഷൻ മഹാദേവയിലൂടെ സുരക്ഷാസേന വധിച്ചിരുന്നു. തുടർന്ന് ബദ്‌ഗാമിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ മൂന്നാമത്തെ ഭീകരനും കൊല്ലപ്പെട്ടു. എന്നാൽ നാലാമനായ മൂസയെ കണ്ടെത്താൻ സുരക്ഷാസേനയ്ക്ക് കഴിഞ്ഞിരുന്നില്ല.

 

തുടർന്നുള്ള അന്വേഷണങ്ങൾക്കും തിരച്ചിൽ നടപടികൾക്കും ഒടുവിലാണ് ഇന്നലെ രാത്രി ബദ്‌ഗാമിൽ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായത്. പുലർച്ചെയോടെ ഒരു ഭീകരനെ വധിച്ചതായി സുരക്ഷാസേന സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടത് ലഷ്കർ-ഇ-തൊയ്ബയിലെ കൊടുംഭീകരനായ മൂസയാണെന്നാണ് സുരക്ഷാസേന വ്യക്തമാക്കുന്നത്.

 

2022 മുതൽ കശ്മീർ മേഖലയിൽ വിവിധ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഭീകരനാണ് മൂസയെന്നും സുരക്ഷാസേന അറിയിച്ചു. ഇതോടെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തിരിച്ചറിഞ്ഞ നാല് ഭീകരരെയും വധിച്ചതായാണ് റിപ്പോർട്ട്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .