Loading time...
Global

ഒമാനിൽ ലൈസൻസില്ലാത്ത അപ്പ്ലിക്കേഷനുകൾ വഴി രാജ്യാന്തര പണമിടപാടുകൾ നടത്തിയ പ്രവാസി അറസ്റ്റിൽ.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 18 Aug 2026, 9:44 am
Updated on: 18 Aug 2026, 9:44 am
Share:
Follow Us: YouTube
Feature Image

അനധികൃതമായി രാജ്യാന്തര പണമിടപാടുകൾ നടത്തിയ പ്രവാസിയെ റോയൽ ഒമാൻ പൊലീസ് അറസ്‌റ്റ് ചെയ്തു. ലൈസൻസില്ലാത്ത ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് പ്രവാസി തൊഴിലാളികൾക്കായി പ്രതി പണം അയച്ചു നൽകിയത്. ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടായിരുന്നു ഇടപാടുകൾ നടത്തിയതെന്നും പൊലീസ് അറിയിച്ചു. അറസ്‌റ്റിലായ വ്യക്‌തി ഏഷ്യൻ രാജ്യക്കാരനാണ്. എന്നാൽ ഇയാളുടെ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല. എത്ര തുക കൈമാറിയെന്നും ഏത് രാജ്യങ്ങളിലേക്കാണ് പണം അയച്ചതെന്നും ഉപയോഗിച്ച ആപ്ലിക്കേഷനുകൾ ഏതൊക്കെയാണെന്നും വ്യക്തമാക്കിയിട്ടില്ല.