Loading time...
Local

രണ്ട് തവണ വിഷം കുത്തിവെച്ചിട്ടും മരണം കീഴടക്കിയില്ല; അമേരിക്കയിൽ വനിതാ തടവുകാരിയുടെ വധശിക്ഷ പരാജയം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 2 Oct 2026, 4:10 am
Updated on: 2 Oct 2026, 4:10 am
Share:
Follow Us: YouTube
Feature Image

അമേരിക്കയിലെ ടെന്നസിയിൽ വനിതാ തടവുകാരിയുടെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ക്രിസ്റ്റ പൈക്ക് (50) എന്ന തടവുകാരിക്ക് രണ്ട് തവണ മാരകമായ വിഷം കുത്തിവെച്ചിട്ടും മരണം സംഭവിക്കാതിരുന്നതിനെ തുടർന്ന് നടപടികൾ നിർത്തിവയ്ക്കുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

 

സെപ്റ്റംബർ 30ന് രാത്രി റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂഷനിലായിരുന്നു വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ വിഷം കുത്തിവെച്ച ശേഷവും ക്രിസ്റ്റയുടെ ബോധം നഷ്ടപ്പെട്ടില്ല. ഹൃദയമിടിപ്പും തുടർന്നു. ഏകദേശം 40 മിനിറ്റിന് ശേഷമാണ് ഇവർ മയക്കത്തിലായത്. ഇതിനിടയിലും ശ്വാസമെടുക്കുന്നത് തുടർന്നതോടെയാണ് വധശിക്ഷാ നടപടികൾ അവസാനിപ്പിച്ചത്.

 

സംഭവത്തിന് പിന്നാലെ ക്രിസ്റ്റയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

 

ടെന്നസിയിൽ ഏകദേശം 200 വർഷത്തിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യ വനിതയാണ് ക്രിസ്റ്റ പൈക്ക്. യുഎസ് സുപ്രീംകോടതി ശിക്ഷ നടപ്പാക്കുന്നതിന് അനുമതി നൽകിയതിന് പിന്നാലെയായിരുന്നു നടപടി.

 

സംഭവത്തിൽ ടെന്നസി ഗവർണർ ബിൽ ലീ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വധശിക്ഷകൾ ഈ വർഷാവസാനം വരെയെങ്കിലും നിർത്തിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. മാരകമായ വിഷത്തിന്റെ രണ്ട് ഡോസുകൾ നൽകിയിട്ടും 40 മിനിറ്റിന് ശേഷവും തടവുകാരി ജീവനോടെ തുടരുകയും ഉറങ്ങുകയും ചെയ്ത സാഹചര്യം ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണെന്ന് ഗവർണർ പ്രതികരിച്ചു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .