Loading time...
Local

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദിമാഗി നക്‌സൽസ് പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 16 Aug 2026, 6:40 am
Updated on: 16 Aug 2026, 6:40 am
Share:
Follow Us: YouTube
Feature Image

പ്രധാന മന്ത്രി നരേന്ദ്ര മോദി  സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ പ്രസംഗത്തിൽ രാഷ്ട്രീയ എതിരാളിലകൾക്ക് നേരെ   ഡിമാഗ്ഗി നക്‌സൽസ് എന്ന് പരാമർശശം നടത്തിയതിനെതിരെ  കോൺഗ്രസ്  നേതൃതത്വം രൂക്ഷ വിമർശനം ഉയർത്തി.  ഇത് അദ്ദേഹത്തിന്റെ 'നിസ്സഹായാവസ്ഥയുടെ വ്യക്തമായ ലക്ഷണമാണെന്ന്  പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു .രാഷ്ട്രീയ എതിരാളികളെ മോശമായി ചിത്രീകരിക്കാൻ ഇത്തരം പ്രയോഗങ്ങൾ അദ്ദേഹം ഉപയോഗിക്കുകയാണെന്നും  ജയറാം രമേശ് കുറ്റപ്പെടുത്തി . പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രസംഗ മദ്ധ്യേ   'ദിമാഗി നക്‌സൽ' എന്ന പരാമർശം ഉയർത്തുകയും അത്തരം ആൾക്കാരെ  തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം എന്ന്   ആഹ്വാനം ചെയുകയും ചെയ്തതിനെ  പാർട്ടി കടുത്ത ഭാഷയിൽ വിമർശിച്ചു. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന അദ്ദേഹം നടത്തിയ ഈ പദ  പ്രയോഗം അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥയുടെ വ്യക്തമായ ലക്ഷണമാണെന്നും  പാർട്ടി നേതൃത്വം  അഭിപ്രായപ്പെട്ടു  .നേരത്തെ എതിരാളികളെ 'അർബൻ നക്‌സലുകൾ' എന്ന് വിളിച്ചിരുന്ന മോദി ഇപ്പോൾ അവരെ 'ദിമാഗി നക്‌സലുകൾ' എന്നാണ് വിളിക്കുന്നതെന്നും  ജയറാം രമേശ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയരംഗത്ത് അധിക്ഷേപങ്ങൾ ചൊരിയുന്നതിൽ വിദഗ്ധനാണ് പ്രധാനമന്ത്രിയെന്നും ജയറാം രമേശ് പറഞ്ഞു .