Loading time...
Local

എംഡിഎംഎ കേസിലെ പ്രതിയായ അധ്യാപികയ്ക്ക് സ്റ്റേഷൻ വളപ്പിൽ കുത്തേറ്റു; കുത്തിയത് ഭർത്താവെന്ന് വിവരം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 26 Sep 2026, 12:56 pm
Updated on: 26 Sep 2026, 12:56 pm
Share:
Follow Us: YouTube
Feature Image

വടകര എം.ഡി.എം.എ. കേസിൽ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ കുത്തേറ്റു. കുത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കീർത്തനയുടെ ഭർത്താവാണെന്നാണ് വിവരം.

 

ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. എം.ഡി.എം.എ കേസിൽ ജാമ്യത്തിലിറങ്ങിയ കീർത്തന വടകര സ്റ്റേഷനിൽ ഒപ്പിടാനായി വന്നതായിരുന്നു. ഈ സമയത്താണ് അക്രമം.

 

സാരമായി പരിക്കേറ്റ കീർത്തനയെ ആദ്യം വടകര ഗവ: ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിന് ഉൾപ്പെടെ അഞ്ചോളം കുത്തുകളേറ്റിട്ടുണ്ടെന്നാണ് വിവരം. 

 

പേരാമ്പ്ര ബിആർസിയിലെ സ്‌പെഷലിസ്റ്റ് കരാർ അധ്യാപികയായിരുന്നു കീർത്തന. എംഡിഎംഎ വിൽപ്പനക്കാരുടെയും വാങ്ങുന്നവരുടെയും ഇടയിലുള്ള കണ്ണിയായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. പ്രതിയായതിന് പിന്നാലെ ഇവരെ ബിആർസി ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .