Loading time...
Global

ഹിസ്‌ബുള്ളയ്ക്കെതിരെ ആക്രമണം ശക്തമാക്കി ഇസ്രായേൽ.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 28 May 2026, 11:23 am
Updated on: 28 May 2026, 4:49 pm
Share:
Follow Us: YouTube
Feature Image

കഴിഞ്ഞ ദിവസം ഇസ്രായേൽ യുദ്ധ മേഖലകൾ ആയി പ്രഖ്യാപിച്ച ടയിർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള തീവ്രവാദ സംഘങ്ങൾക്കെത്തിരെ ആക്രമണം ശക്തമാക്കി ഇസ്രായേൽ . ആക്രമണങ്ങൾക്ക് മുമ്പ് പ്രദേശത്തെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ഐഡിഫ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഏപ്രിൽ 17 ലെ വെടിനിർത്തലിനുശേഷം ആദ്യമായിട്ടാണ് ഈ ശക്തമായ മുന്നറിയിപ്പ് ലഭിക്കുന്നത് . ഹിസ്ബുള്ളയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിർബന്ധിതരായെന്നും കൂടാതെ ഗ്രൂപ്പിന്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ആരംഭിച്ചതായും ഇസ്രായേൽ പ്രസ്താവനയിൽ പറഞ്ഞു . അതേസമയം തെക്ക് ഇസ്രായേൽ പ്രഖ്യാപിച്ച യെൽലോ ലൈനിന് അപ്പുറം ഹിസ്ബുള്ള ചാവേറുകൾ ഇസ്രായേൽ സേനയുമായി ഏറ്റുമുട്ടിയതായി ഹിസ്ബുള്ളയും പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ലെബനൻ, ഇസ്രായേലി സൈനിക പ്രതിനിധികൾ തമ്മിൽ യു എസ്സിൽ ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു