Loading time...
Latest News

ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടി; വാണിജ്യ ഗ്യാസ് സിലിണ്ടറിന് വീണ്ടും വില കൂട്ടി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 1 Oct 2026, 6:15 am
Updated on: 1 Oct 2026, 6:19 am
Share:
Follow Us: YouTube
Feature Image

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 62 രൂപ 50 പൈസയാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

 

കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2,852 രൂപയായി. ഡൽഹിയിൽ 2,810 രൂപയാണ് പുതിയ വില. ചെന്നൈയിൽ 66 രൂപ 50 പൈസയാണ് വർധിപ്പിച്ചത്.

 

ഓഗസ്റ്റിൽ വില കുറച്ചതിന് പിന്നാലെ തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ എൽപിജി സിലിണ്ടറിന് വില വർധിക്കുന്നത്. രാജ്യത്ത് ഉത്സവ സീസൺ ആരംഭിക്കാനിരിക്കെയാണ് പുതിയ വിലവർധന. ഇത് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, ചെറുകിട വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെലവിനെ ബാധിച്ചേക്കും.

 

ഇതിനുപുറമെ വ്യോമയാന ഇന്ധനത്തിനും വില വർധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് 16 രൂപയാണ് കൂട്ടിയത്. ഇതോടെ എടിഎഫ് വില ലിറ്ററിന് 137 രൂപയായി. ഇന്ധനച്ചെലവ് ഉയരുന്നത് വിമാന സർവീസുകളുടെ പ്രവർത്തനച്ചെലവിനെയും ടിക്കറ്റ് നിരക്കുകളെയും ബാധിച്ചേക്കാം.

 

അതേസമയം, ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറിന്റെ വിലയിൽ നിലവിൽ മാറ്റമില്ല.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .