കളമശേരിയിലെ കൂട്ടബലാത്സംഗക്കേസിൽ പൊലീസ് അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കേസിൽ ഒളിവിലായിരുന്ന രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശിനി ശരണ്യ എന്ന അമ്മുവും ഇവരുടെ സുഹൃത്ത് സഞ്ജുവുമാണ് പിടിയിലായത്. വയനാട്ടിൽ നിന്നാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. സ്പാ നടത്തിപ്പുകാരനായ ശ്രീരാജിനെയും ജിത്ത് മാർട്ടിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ സംഘത്തിന്റെ അടുത്തേക്ക് എത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കേസിലെ പ്രതികളുടെ പങ്കും സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും വിശദമായി അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .