Loading time...
Local

ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചു; കളമശേരിയിൽ രണ്ട് പേർ അറസ്റ്റിൽ.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 5 Oct 2026, 3:55 am
Updated on: 5 Oct 2026, 3:55 am
Share:
Follow Us: YouTube
Feature Image

എറണാകുളം കളമശേരിയിൽ സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിനെന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

ഇരിക്കാവ് സ്വദേശി ശ്രീരാജ്, തേവയ്ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരാണ് അറസ്റ്റിലായത്. സ്പായുടെ മറവിൽ പെൺവാണിഭം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായതെന്നാണ് പൊലീസ് പറയുന്നത്.

 

കേസിനാസ്പദമായ സംഭവം രണ്ടിനാണ് നടന്നത്. ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് യുവതിയെ എത്തിച്ച ശേഷമാണ് അതിക്രമം നടത്തിയതെന്നാണ് പരാതി. യുവതിക്ക് ബിയറും മയക്കുമരുന്നും നൽകിയ ശേഷം പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. വിവാഹിതയായ യുവതിയാണ് പീഡനത്തിന് ഇരയായതെന്നും റിപ്പോർട്ടിൽ പറയുന്നു.

 

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കം പൊലീസ് അന്വേഷണം തുടരുകയാണ്. കേസിൽ കൂടുതൽ അറസ്റ്റുകൾക്കും സാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. 

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .