Loading time...
Global

കിം ജോങ് ഉൻ മരിച്ചെന്ന് അഭ്യൂഹം; മണിക്കൂറുകൾക്കകം പുതിയ ചിത്രം പുറത്തുവിട്ട് ഉത്തരകൊറിയ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 21 Oct 2026, 7:12 am
Updated on: 21 Oct 2026, 7:12 am
Share:
Follow Us: YouTube
Feature Image

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ (42) തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മരിച്ചെന്ന അവകാശവാദം അന്താരാഷ്ട്രതലത്തിൽ ചർച്ചയാകുന്നു.

 

കിം ചൈനയിലെ ആശുപത്രിയിൽവച്ച് മരിച്ചെന്നാണ് അമേരിക്കയിൽ താമസിക്കുന്ന ചൈനീസ് വിമതനായ വാൻജുൻ ഷീ ആരോപിച്ചത്. എന്നാൽ, ഈ വാർത്തകൾ പ്രചരിച്ച് മണിക്കൂറുകൾക്കകം കിം ജോങ് ഉൻ മകൾക്കൊപ്പം പ്രദർശനഹാൾ സന്ദർശിക്കുന്നതിന്റെ പുതിയ ചിത്രം ഉത്തരകൊറിയൻ സർക്കാർ മാധ്യമം പുറത്തുവിട്ടു.

 

കിമ്മിന് മസ്തിഷ്കാഘാതം സംഭവിച്ചതായും ചികിത്സയ്ക്കായി ചൈനയിലേക്ക് മാറ്റിയതായും അവിടെവച്ച് മരിച്ചതിന് പിന്നാലെ മൃതദേഹം രഹസ്യമായി ഉത്തരകൊറിയയിലേക്ക് തിരിച്ചെത്തിച്ചെന്നുമാണ് വാൻജുൻ ഷീയുടെ അവകാശവാദം. എന്നാൽ, ഈ ആരോപണങ്ങൾക്ക് സ്ഥിരീകരണമില്ല. ചൈനീസ് ഭരണകൂടം നിരോധിച്ച ചൈനീസ് ഡെമോക്രാറ്റിക് പാർട്ടിയുടെ ചെയർമാനായ ഷീ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെക്കുറിച്ചും നേരത്തെ സമാനമായ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്.

 

കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയും ഉത്തരകൊറിയയിലെ രാഷ്ട്രീയ സാഹചര്യങ്ങളും സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് ഇതാദ്യമല്ല. ലോകത്തിലെ ഏറ്റവും രഹസ്യസ്വഭാവമുള്ള രാജ്യങ്ങളിലൊന്നായ ഉത്തരകൊറിയയെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ ലഭ്യമാക്കുന്നത് ഏറെ പ്രയാസകരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക വിവരങ്ങളുടെ അഭാവവും രാജ്യത്തിന്റെ അടച്ചിട്ട ഭരണസംവിധാനവുമാണ്ഇത്തരം അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കുന്നത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .