പത്തനംതിട്ട കോഴഞ്ചേരി മാരാമൺ റിസോർട്ടിലാണ് സംഭവം.
റിസോർട്ടിലെ റിസപ്ഷനിസ്റ്റായ 20 വയസ്സുകാരി ദിൽഷയാണ് കൊല്ലപ്പെട്ടത്. കുളത്തൂപ്പുഴ സ്വദേശിയാണ് ദിൽഷ. ഉച്ചയ്ക്ക് ഒന്നരയോടെ കീഴൂകര സ്വദേശിയായ സുഹൃത്ത് ജിത്തു റിസോർട്ടിലെത്തി ദിൽഷയെ ഹോട്ടലിന് മുന്നിലേക്ക് വിളിക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് ദിൽഷയെ കുത്തിക്കൊലപ്പെടുത്തിയത്.
ഗുരുതരമായി പരുക്കേറ്റ ദിൽഷയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .