Loading time...
Latest News

രാജ്യം സ്വാതന്ത്രദിനാഘോഷ നിറവില്‍ , ചെങ്കോട്ടയില്‍ പ്രൗഢഗംഭീരമായ ചടങ്ങ് . 2047ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ യുവാക്കളുടെ സജീവ പങ്കാളിത്തവും സഹകരണവും തേടി.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 15 Aug 2026, 6:11 am
Updated on: 15 Aug 2026, 6:11 am
Share:
Follow Us: YouTube
Feature Image

രാജ്യത്തിന്റെ എണ്‍പതാം സ്വാതന്ത്രദിനാഘോഷം വിപുലമായ ചടങ്ങുകളോടെ ചെങ്കോട്ടയില്‍ നടന്നു . പ്രധാന മന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു . യുവാക്കള്‍ക്കായി കൂടുതല്‍ സമയം സന്ദേശത്തില്‍ പ്രധാനമന്ത്രി മാറ്റി വച്ചിരുന്നു . വനിതാ സംവരണ ബില്ലും പ്രസംഗത്തില്‍ പരാമര്‍ശിച്ചു . വന്ദേ മാത്രവും ദേശിയ ഗാനവും മുഴങ്ങി . ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരെ ഓര്‍ത്തുകൊണ്ട് തുടങ്ങുന്നു എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത് . സ്വാതന്ദ്രം കിട്ടിയതിനു ശേഷം ഇത് ആദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങുകയാണെന്നു പ്രധാന മന്ത്രി ചൂണ്ടി കാട്ടി . രാജ്യത്തെ എല്ലാ ജനങ്ങളുടെയും മനസിലും വന്ദേമാതരം മുഴങ്ങുകയാണ് . രാജ്യത്തെ പല ഭാഗങ്ങളിലായി പ്രളയം കാരണം ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് എല്ലാ വിധ സഹായങ്ങളും ചെയ്തു കൊടുക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി . ഇന്ത്യ സ്വാതന്ത്ര്യം നേടി 100 വര്‍ഷം തികയുന്ന 2047-ഓടെ രാജ്യം സമ്പൂര്‍ണ്ണ വികസിത പദവി കൈവരിക്കുക എന്നതാണ് ലക്ഷ്യം. ചെറിയ ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ പോകാതെ രാജ്യം വലിയ സ്വപ്നങ്ങള്‍ കാണണമെന്നും അത് ചിന്തകളെ വിപുലമാക്കുമെന്നും പ്രധാനമന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തു . ഇന്നത്തെ യുവതലമുറയുടെ ദൃഢനിശ്ചയത്തിലും കഴിവുകളിലും പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അവരുടെ ആശയങ്ങളാണ് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കാന്‍ രാജ്യത്തെ ഭരണ-സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുവാക്കളുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും സ്വരൂപിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ങ്യഏീ് വെബ്‌സൈറ്റ് വഴി പ്രത്യേക കാമ്പയിന്‍ നടത്തുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും വഴി ലക്ഷക്കണക്കിന് യുവാക്കളെ ഈ പദ്ധതിയുടെ ഭാഗമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് . വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷ ബാനര്‍ വഹിച്ചുകൊണ്ട് ഇന്ത്യന്‍ വ്യോമസേനയുടെ ങശ17 ഹെലികോപ്റ്റര്‍ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറക്കുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു .