ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഇന്നലെ വൈകുന്നേരം 6.54നാണ് ഭൂകംബം ഉണ്ടായതായി അധികാരികള്‍ അറിയിച്ചത്. ചമ്പയില്‍ കരേരിക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം . 5 കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനം ഉണ്ടായത്.
ചമ്പയിലെ ഭൂകമ്പത്തിന് പുറമെ 45 മിനിറ്റിനുശേഷം, കാംഗ്രയിലും മിതമായ തീവ്രതയുള്ള മറ്റൊരു ഭൂചലനം കൂടി രേഖപ്പെടുത്തി. ഇതിന്റെയും ആഴം 5 കിലോമീറ്റര്‍ തന്നെയായിരുന്നുവെന്നാണ് അധികാരികള്‍ വ്യക്തമാക്കിയത്. ഭൂചലനങ്ങളുടെ ആഴം കുറവായതിനാല്‍ അവയുടെ പ്രകമ്പനം ശക്തമായി അനുഭവപ്പെട്ടു. ശക്തമായ പ്രകമ്പനം മൂലം പല പ്രദേശങ്ങളിലും ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയതായും അധികാരികള്‍ പറഞ്ഞു.നിലവില്‍ ആളപായമോ കെട്ടിടങ്ങള്‍ക്കോ ??മറ്റ് സ്വത്തുക്കള്‍ക്കോ ??നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട ഏജന്‍സികളും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
കാംഗ്രയും ചാംബയും ഭൂകമ്പ സാധ്യതയേറിയ മേഖലയായി കണക്കാക്കപ്പെടുന്ന 'സീസ്മിക് സോണ്‍ V'-ല്‍ ഉള്‍പ്പെടുന്നവയാണ്.