തുടർച്ചയായ നാല് ദിവസത്തെ വിലയിടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും ഉയർന്നു.
പവന് 560 രൂപ വർധിച്ച് 1,09,680 രൂപയായി. ഗ്രാമിന് 70 രൂപ കൂടി 13,710 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വെള്ളിവിലയിൽ മാറ്റമില്ല.
കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 2,960 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെ പവന് 1,09,120 രൂപയും ഗ്രാമിന് 13,640 രൂപയുമായിരുന്നു വില.
തിങ്കളാഴ്ച സ്വർണവിലയിൽ രണ്ട് തവണയായി പവന് 2,640 രൂപയുടെ വലിയ ഇടിവുണ്ടായി. രാവിലെ പവന് 1,840 രൂപയും ഉച്ചയ്ക്കുശേഷം 800 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് യഥാക്രമം 230 രൂപയും 100 രൂപയും ഇടിഞ്ഞതോടെ അന്ന് ഗ്രാമിന് 13,665 രൂപയിലായിരുന്നു വ്യാപാരം.
അതേസമയം, ഈ വർഷം ജനുവരി 29ന് കേരളത്തിലെ സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. അന്ന് പവന് 1,31,160 രൂപയായിരുന്നു വില. റെക്കോർഡ് വിലയിൽനിന്ന് എട്ടുമാസത്തിനിടെ പവന് 22,040 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .