Loading time...
Local

സെപ്റ്റംബറിൽ മാത്രം 20 മരണം; സംസ്ഥാനത്ത് ഇൻഫ്ലുവൻസ കേസുകളിൽ വർധന

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 30 Sep 2026, 8:01 am
Updated on: 30 Sep 2026, 8:01 am
Share:
Follow Us: YouTube
Feature Image

സംസ്ഥാനത്ത് പനി കേസുകൾ വർധിക്കുന്നതിനിടെ ഇൻഫ്ലുവൻസ ബാധയും മരണങ്ങളും ഉയരുന്നു. ഈ മാസം മാത്രം ഇതുവരെ 20 ഇൻഫ്ലുവൻസ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാല് മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

 

ഈ മാസം ഇതുവരെ 251 പേർക്കാണ് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 724 രോഗബാധയാണ് റിപ്പോർട്ട് ചെയ്തിരുന്നത്. അതേസമയം, ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 11,021 പേർക്ക് ഇൻഫ്ലുവൻസ ബാധിച്ചതായും 119 പേർ മരിച്ചതായുമാണ് കണക്കുകൾ.

 

കഴിഞ്ഞ വർഷം ആകെ 6,182 ഇൻഫ്ലുവൻസ കേസുകളും 40 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇൻഫ്ലുവൻസ മൂലമുള്ള മരണസംഖ്യയിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

പനി, ചുമ, തൊണ്ടവേദന, ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ തുടരുകയോ ഗുരുതരമാകുകയോ ചെയ്താൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദേശപ്രകാരം പരിശോധനയും ചികിത്സയും തേടുന്നത് പ്രധാനമാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .