തൃശ്ശൂരില്‍ വെച്ച് നടന്ന ഡി.വൈ.എഫ്.ഐയുടെ 16-ാമത് സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം തിരഞ്ഞെടുക്കപ്പെട്ടു . സംഘടനയുടെ ചരിത്രത്തിലാദ്യമായാണ് സംഘടനയ്ക് ഒരു വനിതാ സംസ്ഥാന പ്രസിഡണ്ട് . ഓഗസ്റ്റ് 19 മുതല്‍ 22 വരെ തൃശ്ശൂര്‍ 'പുഷ്പന്‍ നഗറില്‍' വെച്ചാണ് സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചത്. ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രായപരിധി 38 വയസ്സായി നിശ്ചയിച്ച സി.പി.ഐ.എം ഫ്രാക്ഷന്‍ യോഗത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് പുതിയ നേതൃത്വത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചത് .
കല്ല്യാശ്ശേരി എംഎല്‍എയും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം. വിജിന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തി . കഴിഞ്ഞ ദിവസം നടന്ന നേതൃയോഗത്തില്‍ തീരുമാനം എടുത്തിരുന്നു . കല്ല്യാശ്ശേരിയില്‍ നിന്ന് രണ്ടാം തവണയും എംഎല്‍എ ആയ വിജിന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെ നടത്തിയ മികച്ച പ്രകടനമാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തിലേക്കു വഴി തുറന്നത്. 38 വയസ്സെന്ന പുതിയ പ്രായനിബന്ധനയും വിജിനെ സഹായിച്ചു. പ്രായപരിധി നിര്‍ബന്ധമാക്കിയ എം.വി ഗോവിന്ദന്റെ നടപടി ഏകപക്ഷീയമാണെന്ന് വിമര്‍ശനമുയര്‍ന്നെങ്കിലും വിജിന് തന്നെ നറുക്ക് വീണു.