Loading time...
Local

ബിഹാറിൽ ബോട്ട് മറിഞ്ഞപകടം. 11 പേർ മരിച്ചു.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 14 Oct 2026, 5:04 am
Updated on: 14 Oct 2026, 5:04 am
Share:
Follow Us: YouTube
Feature Image

ബിഹാറിലെ വൈശാലി ജില്ലയിലുള്ള രാഘോപൂർ ദിയാര മേഖലയിൽ ബോട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ പ്രായപൂർത്തിയാകാത്ത 11 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. യാത്രക്കാരെ ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. വള്ളത്തിൽ ഏകദേശം 20 പേരുണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. അപകടകാരണം വ്യക്തമാക്കുന്നതിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 

ബോട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരോട് മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അനുശോചനം രേഖപ്പെടുത്തി. വൈശാലിയിലെ രാഘോപൂരിലുണ്ടായ ബോട്ട് അപകടത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടെന്ന വാർത്ത അതീവ ഹൃദയഭേദകവും വേദനാജനകവുമാണ്. ഈ ദുഷ്കരമായ വേളയിൽ, ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം എൻ്റെ അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ച് രംഗത്തെത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .