Loading time...
Local

പുതിയ ബാർ ലൈസൻസ് വിവാദം; വിശദീകരണവുമായി എക്സൈസ് കമ്മീഷണർ.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 3 Nov 2026, 2:06 pm
Updated on: 3 Nov 2026, 2:06 pm
Share:
Follow Us: YouTube
Feature Image

സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി എക്സൈസ് കമ്മീഷണർ സാംബശിവ റാവു. ജൂൺ മാസത്തിൽ അനുവദിച്ച ലൈസൻസ് പൊതുജനങ്ങൾക്ക് ദിവസേന ഉപയോഗിക്കാവുന്ന ബാറിനല്ലെന്നാണ് കമ്മീഷണറുടെ വിശദീകരണം. സർക്കാർ സ്ഥാപനമായ സിയാലിന്റെ അപേക്ഷ പരിഗണിച്ച് നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിലാണ് ലൈസൻസ് അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

 

മറ്റൊരു ബാർ ലൈസൻസിനുള്ള അപേക്ഷയും ജൂണിൽ സർക്കാരിന് കൈമാറിയിരുന്നു. എന്നാൽ ഓഗസ്റ്റിൽ സർക്കാരിന്റെ മറുപടി ലഭിച്ചതിന് ശേഷം ആ അപേക്ഷയിൽ ലൈസൻസ് അനുവദിച്ചിട്ടില്ലെന്നും കമ്മീഷണർ വിശദീകരിച്ചു.

 

അതേസമയം, ബാർ ലൈസൻസ് പുതുക്കലിന് പിന്നാലെ യുഡിഎഫ് സർക്കാർ പുതിയ ലൈസൻസുകൾ അനുവദിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. സർക്കാർ നിർദ്ദേശം മറികടന്ന് ജൂൺ 22-ന് നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ ഒരു കമ്പനിക്ക് ലൈസൻസ് നൽകിയെന്നാണ് വിവരം. മന്ത്രിയുടെ അറിവില്ലാതെയാണ് എക്സൈസ് കമ്മീഷണർ ഉത്തരവിറക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ എക്സൈസ് കമ്മീഷണറെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് മന്ത്രി എം. ലിജു.