വെള്ളി മെഡലുമായി വീണ്ടും ഇന്ത്യൻ അത്‌ലറ്റിക്‌സ് വേദിയിൽ മലയാളിത്തിളക്കം. ലോങ് ജമ്പിൽ മിന്നും പ്രകടനം പുറത്തെടുത്ത മുരളി ശ്രീശങ്കർ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടത്തിന് തിളക്കം കൂട്ടി.
രണ്ടാം ശ്രമത്തിലാണ് ശ്രീശങ്കർ 8.07 മീറ്റർ കണ്ടെത്തിയത്.ചൈനയുടെ ഷി യുഹാവുവാണ് 8.17 മീറ്റർ ചാടി സ്വർണം നേടിയത്. ഉസ്ബെക്കിസ്ഥാന്റെ അൻവർ അൻവറോവ് 8.06 മീറ്ററുമായി വെങ്കലവും സ്വന്തമാക്കി.
തന്റെ രണ്ടാം ശ്രമത്തിലാണ് ശ്രീശങ്കർ വെള്ളിയിലേക്കുള്ള ദൂരം പിന്നിട്ടത്. നാലാം ശ്രമത്തിൽ പരിക്കേറ്റതിനെ തുടർന്ന് താരം പിന്മാറുകയും ചെയ്തു. പിന്നീടുള്ള രണ്ട് ശ്രമങ്ങളും നടത്തിയില്ല. അതേസമയം സ്വർണം നേടിയ ഷി യൂഹാവു 8.17 മീറ്റർ ദൂരമാണ് പിന്നിട്ടത്. വെങ്കലം നേടിയ അൽവരോവ് 8.06 മീറ്ററും മറികടന്നു.
ഇതോടെ ഏഷ്യൻ ഗെയിംസിലെ ലോങ് ജമ്പിൽ ശ്രീശങ്കറിന്റെ മെഡൽ നേട്ടം വീണ്ടും ശ്രദ്ധേയമായി. ലോക അത്‌ലറ്റിക്‌സിന്റെ പ്രൊഫൈൽ പ്രകാരം 2023-ലെ 8.41 മീറ്ററാണ് താരത്തിന്റെ വ്യക്തിഗത മികച്ച ദൂരം.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .