വിശാഖപട്ടണം വിമാനത്താവളത്തിലെ വാണിജ്യ വിമാന സര്‍വീസുകള്‍അര്‍ധരാത്രി മുതല്‍ നിര്‍ത്തിവെച്ചു.ഇനി വിശാഖപട്ടണത്തേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഭോഗാപുരത്തെ അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാകും.ആന്ധ്രപ്രദേശിലെ ഭോഗാപുരത്ത് പുതുതായി പ്രവര്‍ത്തനം ആരംഭിച്ച വിമാനത്താവളത്തിലേക്കാണ് സര്‍വീസുകള്‍ മാറ്റിയത്. ഓഗസ്റ്റ് 17 മുതല്‍ എല്ലാ ഷെഡ്യൂള്‍ഡ് ആഭ്യന്തര, അന്താരാഷ്ട്ര യാത്രാ സര്‍വീസുകളും പുതിയ വിമാനത്താവളത്തില്‍ നിന്നാകും.വിശാഖപട്ടണം വിമാനത്താവളം നേരത്തെ നാവികസേനയുടെ ഐഎന്‍എസ് ഡേഗ സമുച്ചയത്തിലെ സിവില്‍ എന്‍ക്ലേവായാണ് പ്രവര്‍ത്തിച്ചിരുന്നത്. പുതിയ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വാണിജ്യ വിമാന സര്‍വീസുകളുടെ പ്രധാന കേന്ദ്രമായി ഭോഗാപുരം മാറുകയാണ്.പുതിയ വിമാനത്താവളം കൂടുതല്‍ യാത്രക്കാരെയും വിമാന സര്‍വീസുകളെയും കൈകാര്യം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ആധുനിക സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്. 3,800 മീറ്റര്‍ റണ്‍വേയും ആധുനിക പാസഞ്ചര്‍ ടെര്‍മിനലും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.അതേസമയം, പഴയ വിമാനത്താവളത്തിലെ ജീവനക്കാരുടെ തൊഴില്‍ സുരക്ഷയും ശമ്പളവും സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ജീവനക്കാര്‍ പ്രതികരിച്ചു.
Local
വിശാഖപട്ടണം വിമാനത്താവളം അടച്ചു വിമാന സര്‍വീസുകള്‍ ഭോഗാപുരത്തെ പുതിയ വിമാനത്താവളത്തിലേക്ക്
Author:
ന്യൂസ് ഡെസ്ക്
ന്യൂസ് ഡെസ്ക്
Published on:
17 Aug 2026, 11:11 am
Updated on:
17 Aug 2026, 11:11 am
Follow Us:
YouTube