Loading time...
Local

കാക്കാടം പൊയിലിൽ വിനോദ സഞ്ചാരത്തിനെത്തിയവർ അപകടത്തിൽ പെട്ടു. പതിനൊന്നു മാസം പ്രായമായ കുഞ്ഞ് മരിച്ചു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 5 Oct 2026, 2:51 am
Updated on: 5 Oct 2026, 2:51 am
Share:
Follow Us: YouTube
Feature Image

കോഴിക്കോട് കൂമ്പാറയിൽ വിനോദ സഞ്ചാരികളുടെ ട്രാവലർ അപകടത്തിൽ പെട്ടു. നിരവധി പേർക്ക് പരിക്ക് മലപ്പുറം മേലാറ്റൂർ സുദ്ദേശികളാണ് അപകടത്തിൽ പെട്ടത്.

 

കക്കാടംപൊയിൽ ടൂറിസം കേന്ദ്രം സന്ദർശിച്ച് മടങ്ങുപ്പോഴാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ കുമ്പാറക്കും മരഞ്ചാട്ടിക്കും ഇടയിലുള്ള വളവിലാണ് തല കീഴായി മറിഞ്ഞത്. ബ്രേക്ക് നഷ്ടപ്പെട്ട് ട്രാവലർ മറിഞ്ഞതോടെ നാട്ടുകാരും അതുവഴി വന്ന യാത്രക്കാരും രക്ഷ പ്രവർത്തകരായി മാറി. വാഹനം വെട്ടി പൊളിച്ച് ആളുകളെ പുറത്ത് എടുത്തു. തുടർന്ന് പരിക്ക് പറ്റിയവരെ മുക്കം കെ.എം.സി.റ്റി ആശുപത്രിയിൽ ഉൾപ്പെടെ പ്രവേശിപ്പിച്ചു.


. മുക്കം അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തും മുൻപെ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ മേലാറ്റൂരിൽ നിന്നും എത്തിയ സംഘം കക്കാടം പൊയിൽ നിന്നും ഇന്ന് മടങ്ങുപ്പോഴാണ് അപകടം വണ്ടിയുടെബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് സൂചന.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .