Loading time...
Local

ബംഗളൂരുവിൽ വാഹനാപകടം;മലയാളി യുവാവിന് ദാരുണാന്ത്യം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 27 Sep 2026, 6:55 am
Updated on: 27 Sep 2026, 6:55 am
Share:
Follow Us: YouTube
Feature Image

വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. എറണാകുളം സ്വദേശിയായ അർമാൻ (22) ആണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

 

ബംഗളൂരുവിലെ ബെല്ലുള്ളി ക്രോസ് നിക്കൂ 8 ഹോംസിന് സമീപമായിരുന്നു അപകടം. അർമാനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇന്നോവ ക്രിസ്റ്റ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ക്രിസ്തുജയന്തി കോളജിൽ ബി.കോം പഠനം പൂർത്തിയാക്കിയ അർമാൻ സ്വകാര്യ കോളജിൽ തുടർപഠനം നടത്തിവരികയായിരുന്നു. വിവരമറിഞ്ഞ് അർമാന്റെ പിതാവ് സിറാജ് നാട്ടിൽനിന്ന് ബംഗളൂരുവിലേക്ക് തിരിച്ചു.

 

പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം യെലഹങ്ക ഗവ. ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .